എറണാകുളം നെട്ടൂരിലെ ലോട്ടറി ഏജൻ്റായ ലിജീഷ് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ഇന്നലെ വ്യക്തമായിരുന്നു. എന്നാൽ സമ്മാനം നേടിയയാൾ ആരെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. നറുക്കെടുപ്പിന് തലേന്ന് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന് ലിജീഷ് പറഞ്ഞിരുന്നു. എന്നാൽ ആരാണ് ഈ ടിക്കറ്റ് എടുത്തതെന്ന് കൃത്യമായി പറയാൻ ലിജീഷിനും സാധിച്ചിട്ടില്ല. നെട്ടൂർ മേഖലയിൽ തന്നെ താമസിക്കുന്ന ആരോ ആണ് ടിക്കറ്റെടുത്തതെന്ന് സൂചനയുണ്ട്.