സംസ്ഥാനതല അന്താരാഷ്ട്ര വന ദിനാചരണം തിരുവനന്തപുരം ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്ന് നടക്കും. വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ്റെ അധ്യക്ഷതയിൽ ചേരുന്ന ചടങ്ങ് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് വഴി വന സംരക്ഷണ ജീവനക്കാരായി നിയമിക്കപ്പെടുന്ന 500 വനാശ്രിത പട്ടിക വർഗ്ഗവിഭാഗക്കാർക്ക് മുഖ്യമന്ത്രി നിയമന ഉത്തരവ് കൈമാറും. പട്ടികവർഗ്ഗ വിഭാഗത്തിനെ പൊതു സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന സർക്കാർ നയത്തിൻ്റെ ഭാഗമായാണ് പ്രത്യേക നിയമത്തിനായി 500 ബീറ്റ് ഫോറസ്റ്റ് ഓഫീസർ തസ്തികകൾ സൃഷ്ടിച്ചത്.
