തിരുവനന്തപുരം: കേന്ദ്രമന്ത്രി വി.മുരളീധരൻ്റെ വീടിൻ്റെ ജനൽ ചില്ലുകൾ അജ്ഞാതർ തകർത്തു. കൊച്ചുള്ളൂരിൽ ബാലസുബ്രമണ്യ ക്ഷേത്രത്തിന് സമീപമുള്ള വീടിൻ്റെ ജനൽ ചില്ലുകളാണു തകർത്തത്. ജനലിൽ ചെറിയ രീതിയിൽ ചോരത്തുള്ളികളുണ്ടായിരുന്നു. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്.വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മെഡിക്കൽ കോളജ് പൊലീസ് എത്തി പരിശോധന നടത്തുകയാണ്.ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.
