കെപിസിസി പുനസംഘടിപ്പിച്ചത് രാഷ്ട്രീയകാര്യ സമിതിയില്‍ ആറ് അംഗങ്ങളെ കൂടി അധികമായി ഉള്‍പ്പെടുത്തി. നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കുമൊടുവിലാണ് രാഷ്ട്രീയകാര്യ സമിതി അടക്കം വിപുലീകരിച്ചുകൊണ്ടുള്ള പട്ടിക എ ഐ സി സി നേതൃത്വം പ്രസിദ്ധീകരിച്ചത്.
13 വൈസ് പ്രസിഡന്‍റുമാരെയും 58 ജനറല്‍ സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തികൊണ്ടുള്ള ജംബോ പട്ടികയാണ് പുറത്തുവിട്ടത്. രാജ്മോഹൻ ഉണ്ണിത്താൻ, വി കെ ശ്രീകണ്ഠൻ, ഡീൻ കുര്യാക്കോസ്, പന്തളം സുധാകരൻ, എ കെ മണി, സി പി മുഹമ്മദ് എന്നിവരെയാണ് രാഷ്ട്രീയകാര്യ സമിതിയില്‍ അധികമായി ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സന്ദീപ് വാര്യരടക്കമുള്ള 58 പേരെയാണ് ജനറല്‍ സെക്രട്ടറിമാരാക്കിയത്. സംഘടന ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് എം ലിജുവിനെ മാറ്റി വൈസ് പ്രസിഡന്‍റാക്കി.
തിരുവനന്തപുരം ഡി സി സി അധ്യക്ഷ സ്ഥാനം രാജിവെച്ച പലോട് രവിയെ കെ പി സി സി വൈസ് പ്രസിഡന്‍റായും നിയമിച്ചു. വി എ നാരായണനാണ് കെ പി സി സി ട്രഷറര്‍. വെള്ളാപ്പള്ളി നടേശനുമായി അടുപ്പം പുലര്‍ത്തുന്ന ഡി സുഗതനെ വൈസ് പ്രസിഡന്‍റാക്കി. മര്യാപുരം ശ്രീകുമാര്‍, ജി സുബോധനൻ, ജിഎസ് ബാബു എന്നിവരെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കി. തിരുവനന്തപുരം ഡി സി സി അധ്യക്ഷന്‍റെ ചുമതലയുള്ള എൻ ശക്തനെയും ഒഴിവാക്കി. കെ പി സി സി വൈസ് പ്രസിഡന്‍റായിരുന്നു ശക്തൻ.
വൈസ് പ്രസിഡന്‍റുമാര്‍
ടി ശരത് ചന്ദ്ര പ്രസാദ്, ഹൈബി ഈഡൻ, പലോട് രവി, വി ടി ബല്‍റാം, വി പി സജീന്ദ്രൻ, മാത്യു കുഴല്‍നാടൻ, ഡി സുഗതൻ, രമ്യ ഹരിദാസ്, എം ലിജു, എ എ ഷുക്കൂര്‍, എം വിൻസെന്‍റ്, റോയ് കെ പൗലോസ്, ജയ്സണ്‍ ജോസഫ്.
കെ പി സി സി ജനറല്‍ സെക്രട്ടറിമാര്‍
പഴകുളം മധു, ടോണി കല്യാണി, കെ ജയന്ത്, എ എം നസീര്‍, ദീപ്തി മേരി വര്‍ഗീസ്, ബി എ അബ്ദുള്‍ മുത്തലിബ്, പി എം നിയാസ്, ആര്യാടൻ ഷൗക്കത്ത്, നെയ്യാറ്റിൻകര സനല്‍, പി എ സലീം, കെ പി ശ്രീകുമാര്‍, ടി യു രാധാകൃഷ്ണൻ, ജോസ്സി സെബാസ്റ്റ്യൻ, സോണി സെബാസ്റ്റ്യൻ, എം പി വിൻസെന്‍റ്, ജോസ് വാളൂര്‍, സി ചന്ദ്രൻ, ഇബ്രാഹിംകുട്ടി കല്ലാര്‍, പി മോഹൻരാജ്, ജ്യോതി കുമാര്‍ ചാമക്കാല, എം ജെ ജോബ്, എസ് അശോകൻ, മണക്കാട് സുരേഷ്, കെ എല്‍ പൗലോസ്, എം എ വാഹിദ്, രമണി പി നായര്‍, ഹക്കീം കുന്നില്‍, ആലിപ്പറ്റ ജമീല, ഫില്‍സണ്‍ മാത്യുസ്, വി ബാബുരാജ്, എ ഷാനവാസ് ഖാൻ, കെ നീലകണ്ഠൻ, ചന്ദ്രൻ തില്ലങ്കേരി, പി ജെര്‍മിയാസ്, അനില്‍ അക്കര, കെ എസ് ശബരിനാഥൻ, സന്ദീപ് വാര്യര്‍, കെ ബി ശശികുമാര്‍, നൗഷാദ് അലി കെ പി, ഐ കെ രാജു, എം ആര്‍ അഭിലാഷ്, കെ എ തുളസി, കെ എസ് ഗോപകുമാര്‍, ഫിലിപ്പ് ജോസഫ്, കാട്ടാനം ഷാജി, എൻ ഷൈലജ്, ബി ആര്‍ എം ഷഫീര്‍, എബി കുര്യാക്കോസ്, പി ടി അജയ് മോഹൻ, കെ വി ദാസൻ, അൻസജിത റെസ്സല്‍, വിദ്യാ ബാലകൃഷ്ണൻ, നിഷ സോമൻ, ആര്‍ ലക്ഷ്മി, സോണിയ ഗിരി, കെ ശശിധരൻ, ഇ സമീര്‍, സൈമണ്‍ അലക്സ്.