തൃശൂർ: പൊലീസ് ജീപ്പിൽ നിന്ന് ചാടിയ പ്രതി മരിച്ചു. തിരുവനന്തപുരം വലിയതുറ സ്വദേശി സനു സോണി ആണ് മരിച്ചത്. പൊലീസ് ജീപ്പിൽ നിന്ന് ചാടിയതിനെത്തുടർന്ന് ഇയാൾ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. മദ്യപിച്ച് ബഹളം ഉണ്ടാക്കിയതിനെ തുടർന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. തടവുകാരെ പാർപ്പിക്കുന്ന സ്ഥലത്തേക്ക് കൊണ്ടുപോകുമ്പോഴാണ് സനു ജീപ്പിൽ നിന്ന് ചാടിയത്.
