മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും.രാവിലെ 10.30ന് പ്രധാനമന്ത്രിയുടെ വസതിയിൽ ആണ് കൂടിക്കാഴ്ച. കൊച്ചി വാട്ടർ മെട്രോയുടെ ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രിയെ ക്ഷണിക്കുമെന്നാണ് വിവരം. ബഫർസോൺ, വായ്പാ പരിധി ഉയർത്തൽ, കെറയിൽ തുടങ്ങിയ വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
