ജംഷഡ്പൂർ എഫ് സി ക്കെതിരെ കേരള ബ്ലാസ്റ്റേഴ്സിന് ജയം. കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ജംഷെഡ്പൂർ എഫ് സിക്കെതിരായ മത്സരത്തിൽ 3-1 നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ ജയം. ജയത്തോടെ ബ്ലാസ്റ്റേഴ്സ് എടികെ മോഹൻ ബഗാനെ മറികടന്ന് പോയിൻറ് പട്ടികയിൽ മൂന്നാമതെത്തി. 12 മത്സരങ്ങളിൽ 25 പോയിൻറ് ആണ് ബ്ലാസ്റ്റേഴ്സിന്. ജംഷെഡ്പൂർ പത്താം സ്ഥാനത്താണ്. അപ്പോസ്തലോസ് ജിയാനു, ദിമിത്രിയോസ് ഡയമന്റകോസ്, അഡ്രിയാൻ ലൂണാ എന്നിവരാണ് ബ്ലാസ്റ്റേഴ്സിന്റെ ഗോളുകൾ നേടിയത്. ബ്ലാസ്റ്റേഴ്സിന്റെ ആറാമത്തെ മത്സരത്തിൽ ചെന്നൈയിൻ എഫ് സിക്കെതിരെ ഉള്ള സമനില ഒഴിച്ചാൽ ബാക്കിയെല്ലാ മത്സരങ്ങളിലും വിജയം.
