ശബരിമല സ്വർണക്കൊള്ളയിൽ രണ്ടാം പ്രതി മുരാരി ബാബുവിനെ കസ്‌റ്റഡിയിൽ വിട്ട് റാന്നി കോടതി. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി നാല് ദിവസത്തേക്കാണ് എസ്ഐടിയുടെ കസ്‌റ്റഡിയിൽ വിട്ടത്. മുരാരിയെ തിരുവനന്തപുരത്തേക്കെത്തിച്ച് ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയോടൊപ്പം ഇരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.












































































