കോഴിക്കോട്: കൂടത്തായി കൂട്ടക്കൊല കേസ് പരിഗണിക്കുന്ന സമയത്ത് മാധ്യമങ്ങൾക്ക് കോടതി വളപ്പിൽ പ്രവേശിക്കുന്നതിന് വിലക്ക്. കേസിലെ ഒന്നാം പ്രതി ജോളി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് തൻ്റെ സ്വകാര്യതയെ ബാധിക്കുന്നു എന്നാണ് ജോളി കോടതിയെ ബോധിപ്പിച്ചത്.മാർച്ച് 8 മുതലുളള കേസിൻ്റെ വിചാരണ ദിവസങ്ങളിൽ കോടതി വളപ്പിൽ മാധ്യമങ്ങൾ പ്രവേശിക്കരുതെന്ന് ഉത്തരവിൽ പറയുന്നു.കൂടത്തായി കൂട്ടക്കൊലയിലെ റോയ് തോമസ് വധക്കേസിൽ സാക്ഷികളുടെ വിസ്താരം ഇന്ന് മുതൽ ആരംഭിച്ചിരുന്നു. റോയ് തോമസിൻ്റെ സഹോദരിയെയാണ് കോടതി ഇന്ന് വിസ്തരിച്ചത്. കേസിൽ ആകെയുളളത് 158 സാക്ഷികളാണ്. ഇവർക്ക് വരും ദിവസങ്ങളിൽ ഹാജരാകാൻ സമൻസ് അയച്ചിട്ടുണ്ട്.
