നിദാ ഫാത്തിമയുടെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രിക്കെതിരെ പരാതിയുമായി പിതാവും, കേരള സൈക്കിൾ പോളോ അസോസിയേഷനും രംഗത്ത്. ചികിത്സ പിഴവ് ആരോപിച്ച് നാഗ്പൂർ പോലീസിൽ ഇവർ പരാതി നൽകിയിരിക്കുകയാണ്. ദേശീയ സൈക്കിൾ പോളോ സബ്ജൂനിയർ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ മഹാരാഷ്ട്രയിലെ നാഗ്പൂരിൽ എത്തിയ കേരള ടീം അംഗം ഫാത്തിമ നിദാസ് ശിഹാബുദ്ദീൻ ആണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് മരിച്ചത്. ഇതിൽ വിശദമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര മുഖ്യമന്ത്രിക്ക് മന്ത്രി വി ശിവൻകുട്ടി കത്ത് അയച്ചു. കുട്ടിക്ക് മെച്ചപ്പെട്ട വൈദ്യസഹായം ലഭിച്ചില്ല എന്ന ആരോപണവും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തണമെന്ന് മന്ത്രി കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.













































































