മുണ്ടക്കൈ അങ്ങാടിയില്‍ അത്യാധുനിക തെർമല്‍ ഇമേജ് റഡാർ അഥവാ ഹ്യൂമൻ റെസ്‌ക്യൂ റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ഒരിടത്ത് സിഗ്നല്‍ ലഭിച്ചത്.
കെട്ടിടാവശിഷ്ടങ്ങള്‍ക്കും മണ്‍കൂമ്ബാരത്തിനുമടിയില്‍ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനന്റെ ഒരു കണികയെങ്കിലുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കില്‍ റഡാറില്‍ സിഗ്നല്‍ കാണിക്കും. ഇതനുസരിച്ച് സിഗ്നല്‍ ലഭിച്ച സ്ഥലത്ത് ഇപ്പോള്‍ ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധന തുടരുകയാണ്.
ഒരു കടയിരുന്ന സ്ഥലത്താണ് സിഗ്നല്‍ കാണിച്ചത്. ഇതനുസരിച്ച് കട തകർന്ന ഭാഗത്ത് മണ്ണ് മൂടിയ സ്ഥലത്ത് കോണ്‍ക്രീറ്റ് ഭാഗങ്ങള്‍ മാറ്റിയാണ് പരിശോധന നടത്തുന്നത്. കടയുടെ താഴെ ഭൂമിക്കടിയില്‍ ഒരു മുറിയുണ്ടായിരുന്നെന്നും അത് സ്റ്റോർ റൂം ആയിരുന്നു എന്നുമാണ് പ്രദേശവാസികളില്‍ നിന്നു ലഭിച്ച വിവരം. സിഗ്നല്‍ പ്രകാരം ഈ അണ്ടർഗ്രൗണ്ട് മുറിയില്‍ ഒരാള്‍ കുടുങ്ങിക്കിടക്കുന്നു എന്ന നിഗമനത്തിലാണ് ഹിറ്റാച്ചി ഉപയോഗിച്ച് പരിശോധിക്കുന്നതെന്ന് റഡാർ നിർമിച്ച കമ്ബനിയിലെ ഉദ്യോഗസ്ഥർ പറഞ്ഞു.