രണ്ടും മൂന്നും സ്ഥാനങ്ങൾ സൂറത്തും നവി മുംബൈയും സ്വന്തമാക്കി.കേന്ദ്ര സർക്കാരിന്റെ വാർഷിക ശുചിത്വ സർവേയിലാണ് രാജ്യത്തെ വലിയ നഗരങ്ങൾ ഈ നേട്ടം സ്വന്തമാക്കിയത്. സ്വച്ഛ് സർവേക്ഷൻ അവാർഡ് 2022ൽ മികച്ച പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മധ്യപ്രദേശ് ഒന്നാം സ്ഥാനവും ഛത്തീസ്ഗഢും മഹാരാഷ്ട്രയും രണ്ടാം സ്ഥാനവും നേടി.
വലിയ നഗരങ്ങളുടെ വിഭാഗത്തിൽ ഇൻഡോറും സൂറത്തും ഈ വർഷം ഒന്നാം സ്ഥാനം നിലനിർത്തി. ഒരു ലക്ഷത്തിൽ താഴെ ജനസംഖ്യയുള്ള നഗരങ്ങളുടെ വിഭാഗത്തിൽ മഹാരാഷ്ട്രയിലെ പഞ്ചഗണി ഒന്നാം സ്ഥാനം സ്വന്തമാക്കി. ഛത്തീസ്ഗഡിലെ പടാനും (എൻപി) മഹാരാഷ്ട്രയിലെ കർഹാദുമാണ് തൊട്ടുപിന്നിൽ.
ഒരു ലക്ഷത്തിലധികം ജനസംഖ്യയുള്ള വിഭാഗത്തിൽ ഹരിദ്വാറിനെ ഏറ്റവും വൃത്തിയുള്ള ഗംഗാ പട്ടണമായി തിരഞ്ഞെടുത്തു. വാരാണസിയും ഋഷികേശുമാണ് തൊട്ടുപിന്നിൽ.