തിരുവനന്തപുരം മടവൂരിലുണ്ടായ സംഭവത്തില്‍ മടവൂർ ഗവ.എല്‍പിഎസിലെ നാലാം ക്ലാസ് വിദ്യാർഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്.
ബസിറങ്ങി വീട്ടിലേക്ക് നടക്കുന്നതിടെ കാലുവഴുതി വീണ കുട്ടി ബസിന് അടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൃഷ്ണേന്ദുവിനെ ഇറക്കി സ്കൂള്‍ ബസ് മുന്നോട്ട് എടുത്തപ്പോഴായിരുന്നു അപകടം. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.