കരസേനയിൽ അഗ്നിപഥ് പദ്ധതി പ്രകാരം അഗ്നിവീർ റിക്രൂട്ട്മെന്റിനും, സ്ഥിരം വിഭാഗങ്ങൾക്കുമുള്ള ഓൺലൈൻ പൊതു പ്രവേശന പരീക്ഷ (CEE) 2025 ജൂൺ 30 മുതൽ ആരംഭിക്കും. പരീക്ഷയുടെ ഷെഡ്യൂളും മറ്റ് വിവരങ്ങളും https://joinindianarmy.nic.in/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
അഗ്നിവീർ ജനറൽ ഡ്യൂട്ടി, അഗ്നിവീർ ടെക്നിക്കൽ, അഗ്നിവീർ ട്രേഡ്സ്മാൻ (പത്താം ക്ലാസ് പാസ് & എട്ടാം ക്ലാസ് പാസ്), അഗ്നിവീർ ജനറൽ ഡ്യൂട്ടി വനിതാ മിലിട്ടറി പോലീസ്, സോളിഡർ സോൾജിയർ ടെക്നിക്കൽ നഴ്സിംഗ് അസിസ്റ്റന്റ്, ഹവിൽദാർ എഡ്യൂക്കേഷൻ, ഹവിൽദാർ സർവേയർ ഓട്ടോ കാർട്ടോഗ്രാഫർ, ജൂനിയർ കമ്മീഷൻഡ് ഓഫീസർ (മത അധ്യാപകൻ) തുടങ്ങിയ ട്രേഡുകളിലേക്കുള്ള പരീക്ഷയ്ക്ക് കേരളത്തിൽ നിന്നും അപേക്ഷിച്ചിട്ടുള്ള പുരുഷ, വനിതാ സ്ഥാനാർത്ഥികൾ പരീക്ഷയ്ക്ക് അർഹരാണ്. അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാൻ മുകളിൽ പറഞ്ഞ വെബ്സൈറ്റ് സന്ദർശിക്കണം.