മലങ്കരസഭയുടെ ദേവാലയങ്ങളിൽ പ്രവേശിക്കുന്നതിനുള്ള നിരോധനം നീക്കണമെന്ന യാക്കോബായ വിഭാഗത്തിന്റെ അപ്പീൽ കോട്ടയം ജില്ലാ കോടതി തള്ളി.
യാക്കോബായ സഭയുടെ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ് മോർ തീമോത്തിയോസ് സമർപ്പിച്ച അപ്പീലാണ് തള്ളിയത്.
സുപ്രീംകോടതി വിധി മറികടന്ന് മണർകാട് ഉൾപ്പെടെയുള്ള പള്ളികളിൽ പ്രവേശിക്കുന്നതിന് നേരത്തെ മുൻസിഫ് കോടതി നിരോധനം ഏർപ്പെടുത്തിയിരുന്നു. ഈ നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ആണ് യാക്കോബായ സഭ മേൽക്കോടതിയെ സമീപിച്ചത്. എന്നാൽ മുൻസിഫ് കോടതിയുടെ ഉത്തരവ് ജില്ലാക്കോടതി ശരിവെക്കുകയായിരുന്നു.












































































