നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നത് വ്യാജവാർത്തയാണെന്നും ഇങ്ങനെയൊരു വാർത്ത എങ്ങനെ വന്നുവെന്ന് അറിയില്ലെന്നും വാർത്ത കണ്ട് ചിരിയാണ് വന്നതെന്നും നടി ഭാവന . തന്റെ പുതിയ ചിത്രമായ അനോമിയുടെ റിലീസിന് മുന്നോടിയായി നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
ഇതെങ്ങനെ വന്നുവെന്ന് പോലും എനിക്കറിയില്ല. ഇവിടേക്ക് വരുന്നതിന് മുമ്പ് അത് വ്യാജവാർത്തയാണെന്ന് സ്റ്റോറിയിട്ടിട്ടാണ് വന്നിരിക്കുന്നത്. അത് ഭയങ്കര കോമഡിയായിപ്പോയി.' -ഭാവന പറഞ്ഞു. ഈ വാർത്ത കണ്ട് തങ്ങളും ചിരിക്കുകയായിരുന്നുവെന്ന് അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന അനോമിയിലെ സഹതാരം ഷെബിൻ ബെൻസണും പറഞ്ഞു.














































































