മാൻദോസ് ചുഴലിക്കാറ്റിൻ്റെ സ്വാധീനത്തെ തുടർന്ന് സംസ്ഥാനത്ത് രണ്ട് ദിവസം പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്നും നാളെയും മീൻപിടുത്തത്തിന് പോകരുതെന്ന് മുന്നറിയിപ്പ് നൽകി. മാൻദോസ് ചുഴലിക്കാറ്റ് ശക്തി കുറഞ്ഞ് ന്യൂനമർദ്ദമായി മാറിയതോടെ വടക്കൻ തമിഴ്നാട്ടിലും സമീപപ്രദേശങ്ങളിലും ശക്തമായ മഴ പെയ്തു.













































































