തിരു.: സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ ആവശ്യത്തിന് ഡോക്ടര്‍മാരെ നിയമിക്കണമെന്ന് കെജിഎംഒഎ ആവശ്യപ്പെട്ടു.
പനിബാധിതരുടെ എണ്ണം അഞ്ചു മടങ്ങ് കൂടിയ സാഹചര്യമാണ് നിലവിലുള്ളതെന്നും രോഗികളുടെ ബാഹുല്യം, ഡോക്ടര്‍മാരുടെ കുറവ് എന്നിവ ആരോഗ്യമേഖലയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നും കെജിഎംഒഎ വ്യക്തമാക്കി. ഒഴിവുകള്‍ നികത്താൻ അടിയന്തര നടപടികള്‍ വേണം. മരുന്നുകളുടെ ലഭ്യതയുറപ്പാക്കണം. മുൻകാലങ്ങളില്‍ പ്രതിസന്ധി മറികടക്കാൻ മണ്‍സൂണ്‍ കാലത്ത് അധിക ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലൂടെ താല്‍ക്കാലികമായി നിയമിച്ചിരുന്നു. ഇതിനു സമാനമായി വര്‍ദ്ധിച്ചു വരുന്ന രോഗികളുടെ എണ്ണത്തിനനുസൃതമായി ഡോക്ടര്‍മാരെയും മറ്റ് ജീവനക്കാരെയും സര്‍ക്കാര്‍ ആശുപത്രികളില്‍ നിയമിക്കാൻ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.












































































