പത്താം വിക്കറ്റില്‍ പ്രസിദ്ധ് കൃഷ്ണയെ ഒരു ഭാഗത്ത് നിർത്തി വാഷിംഗ്‌ടണ്‍ സുന്ദറിന്റെ ഒറ്റയാള്‍ വെടിക്കെട്ട് ഇന്ത്യയെ മാന്യമായ നിലയിൽ എത്തിച്ചതോടെ അഞ്ചാം ടെസ്റ്റ് ആവശകരമായി.
46 പന്തില്‍ നാല് സിക്‌സറും നാല് ഫോറുകളും അടക്കം 53 റണ്‍സാണ് സുന്ദർ നേടിയത്. ഒടുവില്‍ സാക്ക് ക്രൗളിയ്ക്ക് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ ഇന്ത്യയുടെ സ്കോർ 88 ഓവറില്‍ 396 റണ്‍സാണ് നേടിയത്. 373 റണ്‍സാണ് ഇന്ത്യയുടെ ലീഡ്.
സ്കോർ
ഇന്ത്യ 224 & 396
ഇംഗ്ലണ്ട് 247 & 50/1
സുന്ദറിനെ കൂടാതെ രവീന്ദ്ര ജഡേജ, യശ്വസി ജയ്‌സ്വാള്‍, ആകാശ് ദീപ് എന്നിവരും രണ്ടാം ഇന്നിംഗ്സിൽ തിളങ്ങി. ജയ്‌സ്വാള്‍ (111), ജഡേജ (53), ആകാശ് ദീപ് (66 ) എന്നിങ്ങനെ നേടി. ഇംഗ്ലണ്ടിന് വേണ്ടി ജോഷ് ടങ് അഞ്ചുവിക്കറ്റ് പ്രകടനം നടത്തി.
ഇനി ഇംഗ്ലണ്ടിന് ജയിക്കാൻ 9 വിക്കറ്റ് അവശേഷിക്കേ 324 റൺസ് വേണം. ആദ്യ ദിനങ്ങളിൽ ബൗളിംഗിനെ തുണച്ച പിച്ച് ഇപ്പോൾ ബാറ്റിംഗിന് അനുകൂലമായി മാറിയിട്ടുണ്ട്.