പ്രമുഖ ബിൽഡറും കോൺഫിഡന്റ് ഗ്രൂപ്പ് സ്ഥാപകനുമായ ഡോ. സി. ജെ. റോയ് ആത്മഹത്യ ചെയ്തതായി റിപ്പോർട്ട്. സ്വയം വെടിവെച്ചാണ് മരണമെന്ന പ്രാഥമിക വിവരം. ഇ.ഡി. പരിശോധനകൾ പുരോഗമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. ബാംഗ്ലൂരിലാണ് ദാരുണ സംഭവം അരങ്ങേറിയത്.
കൊച്ചി സ്വദേശിയായ ഡോ. സി. ജെ. റോയിയുടെ സ്ഥാപനങ്ങളിലും വസതിയിലും കഴിഞ്ഞ കുറച്ചുദിവസങ്ങളായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിവരികയായിരുന്നു. നിർമ്മാണ രംഗത്ത് സജീവ സാന്നിധ്യമായിരുന്ന അദ്ദേഹം നിരവധി പ്രമുഖ ടെലിവിഷൻ പരിപാടികളുടെ സ്പോൺസറുമായിരുന്നു.
മൃതദേഹം ബാംഗ്ലൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.












































































