മുംബൈ: വിഖ്യാത പിന്നണിഗായിക ആശാ ഭോസ്‌ലെ അന്തരിച്ചു. മുംബൈയിലെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 92 വയസായിരുന്നു. കഴിഞ്ഞ ദിവസം ആശാ ഭോസ്‌ലെ ഹൃദയസ്തംഭനത്തെ തുടർന്ന് മുംബൈയിലെ ബ്രീച് ക്യാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംസ്കാരം നാളെ വൈകീട്ട് നാലിന് മുംബൈയിലെ ശിവാജി പാർക്കിൽ നടക്കും.
ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്‌കറിന്റെ ഇളയ സഹോദരിയായി, 1933ല്‍ സാഗ്ലിയിലെ സംഗീത കുടുംബത്തിൽ ആയിരുന്നു ആശാ ഭോസ്‌ലെയുടെ ജനനം. ശുദ്ധമാതിയാണ് അമ്മ. ഹൃദ്യനാഥ് മങ്കേഷ്കർ, ഉഷാ മങ്കേഷ്കർ, മീനാ മങ്കേഷ്കർ എന്നിവരാണ് മറ്റ് സഹോദരങ്ങൾ.
1943-ൽ ആണ് ആശായുടെ ഗാനം ആദ്യമായി റെക്കോർഡ് ചെയ്തത്. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി ഗാനങ്ങള്‍. 1948ൽ ബോളിവുഡ് അരങ്ങേറ്റം കുറിച്ച ആശ, 1949ൽ രാത് കി റാണിയിൽ ആദ്യ സോളോ ഗാനം പാടി. അന്ന് പത്ത് വയസായിരുന്നു പ്രായം. പിന്നീട് ഇങ്ങോട്ട് നിരവധി ഗാനങ്ങള്‍.
ഇന്ത്യൻ സിനിമ കണ്ട ഇക്കാലത്തെയും മികച്ച ഡാൻസ് നമ്പറുകൾ പാടിയ അവര്‍ ഇന്ത്യൻ സിനിമ സംഗീതത്തിന് പുതു ഭാവുകത്വമേകിയ ഗായികയായി മാറി. എസ്.ഡി. ബർമ്മൻ, നൌഷാദ്, ഒ.പി.അയ്യർ, എ.ആർ. റഹ്‌മാൻ തുടങ്ങി വിവിധ സംഗീത സംവിധായകരുടെ ഈണങ്ങൾക്ക് ആശാ ഭോസ്‌ലെ ഗാനങ്ങള്‍ പടി. ഒൻപത് ഭാഷകളിലായി പതിനോരായിരത്തിലേറെ ഗാനങ്ങൾ ആശാ ഭോസ്‌ലെയുടെ ശബ്ദത്തിലൂടെ ലോകജനത കേട്ടു. ഗസലുകള്‍ മുതല്‍ തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. 'ആവോ ഹുസൂർ തുംകോ', 'ചുര ലിയാ ഹേ തുംനേ ജോ ദിൽ കോ', 'പിയാ തൂ അബ് തോ ആജാ', 'യേ മേരാ ദിൽ', 'തൻഹ തൻഹ', 'രംഗീല റേ', കഭി തോ നസർ മിലാവോ തുടങ്ങിയ ഗാനങ്ങൾ ഏതാനും ഉദാഹരങ്ങൾ മാത്രം. ഇന്ത്യൻ ചലച്ചിത്രമേഖലയ്ക്ക് നല്കിയ സംഭാവനകളെ മാനിച്ച് 2000ല്‍ ദാദാസാഹിബ് ഫാൽക്കെ പുരസ്കാരം നൽകി രാജ്യം ആശയെ ആദരിച്ചിരുന്നു.
പതിനാറാം വയസിലായിരുന്നു ആശയുടെ വിവാഹം. കുടുംബത്തിന്റെ എതിർപ്പ് അവഗണിച്ച് ഗണപത്റാവു ഭോസ്ലേയെ ആയിരുന്നു വിവാഹം കഴിച്ചത്. പിന്നീട് ആ ബന്ധം വേർപിരിഞ്ഞു. ശേഷം 1980ൽ പ്രശസ്ത സംഗീത സംവിധായകൻ ആർ.ഡി. ബർമനുമായി അവർ വിവാഹിതയായി.













































































