ആലപ്പുഴ: ആലപ്പുഴ എസ് പി ഓഫീസിലേക്ക് മഹിളാ കോൺഗ്രസ് നടത്തിയ മാർച്ചിൽ സംഘർഷം.പ്രവർത്തകർ പോലീസ് ടെലി കമ്മ്യൂണിക്കേഷൻ ഓഫീസിലേക്ക് തള്ളിക്കയറി.പോലീസ് ജലപീരങ്കി പ്രയോഗിച്ചു.ലഹരിക്കടത്ത് കേസിൽ ആരോപണ വിധേയനായ സി പി എം കൗൺസിലർ എ ഷാനവാസിനെയും നഗ്നദൃശ്യ വിവാദത്തിൽപെട്ട എ പി സോണയെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് മഹിളാ കോൺഗ്രസ് മാർച്ച് നടത്തിയത്.റോഡ് ഉപരോധിച്ച മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ജെബി മേത്തർ അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
