മലപ്പുറത്ത് കാട്ടാനയുടെ ആക്രമണത്തിൽ കർഷകൻ മരിച്ചു.ഉപ്പട ചെമ്പൻ കൊല്ലിയിലാണ് സംഭവം.
പാലയ്ക്കാട്ടുതോട്ടത്തിൽ ജോസ് (63) ആണ് മരിച്ചത്.വൈകിട്ട് 5 നാണ് സംഭവം.
മേയാൻ വിട്ട പശുവിനെ തിരിച്ചു കൊണ്ടു വരാൻ വനത്തിനു സമീപത്തേക്കു പോയപ്പോഴായിരുന്നു ആക്രമണം.
കുട്ടിയുമായി നിന്ന പിടിയാനയാണ് ആക്രമിച്ചതെന്നാണ് വിവരം.നിലവിളി കേട്ടെത്തിയ പ്രദേശവാസിയാണ് സംഭവം കണ്ടത്. കൂടുതൽ നാട്ടുകാരുമായി തിരിച്ചെത്തിജോസിനെപുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവിൽ ആന പിൻവാങ്ങിയ ശേഷം ജോസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ജോസിനെ ആദ്യം ഉപ്പടയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നിലമ്പൂർ ജില്ലാ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.