യുദ്ധം പരാജയപ്പെട്ട ക്യാപ്റ്റന്റെ വിലാപ കാവ്യമാണ് മുഖ്യമന്ത്രി നടത്തിയതെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. സത്യത്തിന്റെ അംശം പോലും ഇല്ലാത്ത അപകടകരമായ പ്രസ്താവനയാണ് മുഖ്യമന്ത്രി കോൺഗ്രസിനെതിരെ നടത്തിയതെന്നും കെ സി വേണുഗോപാൽ ശബരിമലയിൽ മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയോടെ എ കെ ബാലനെക്കൊണ്ട് കഴിഞ്ഞ ദിവസം പറയിപ്പിച്ചത് ആര് എന്ന് വ്യക്തമായി.
സാമൂഹിക സൗഹാർദ്ദം ഊട്ടി ഉറപ്പിക്കേണ്ട മുഖ്യമന്ത്രി എങ്ങനെയെങ്കിലും നാല് വോട്ട് കിട്ടാനാണ് ശ്രമിക്കുന്നത്.
അയ്യപ്പന്റെ സ്വർണ്ണം കട്ട രണ്ടുപേരെ രണ്ടു പോക്കറ്റിൽ ഇട്ടാണ് മുഖ്യമന്ത്രി ഇത് പറയുന്നത്.
സംഘ പരിവാർ പറയാൻ മടിക്കുന്നതു പോലും പറയാനുള്ള സ്പോക് പേഴ്സനെ മുഖ്യമന്ത്രി യിലൂടെ ആർ എസ് എസ്സിന് കിട്ടി.
സി പി എം ന് ഏറ്റവും നാണം കെട്ട തോൽവിയായിരിക്കും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ പോകുന്നത്.
എല്ലാം മത വിഭാഗത്തെയും ഒരേ പോലെ കാണുകയും നല്ല ബന്ധം പുലർത്തുകയും ചെയ്യുന്ന പാർട്ടിയാണ് കോൺഗ്രസ്.
എസ് ഡി പി ഐ യും വർഗീയ പാർട്ടിയാണ്. ജമാ അത്തെ ഇസ്ലാമി സി പി എം ന് ഒപ്പം കൂടുമ്പോൾ വർഗീയ പാർട്ടിയാകാതിരിക്കുകയും കോൺഗ്രസിന് ഒപ്പം ചേരുമ്പോൾ വർഗീയ പാർട്ടിയാണെന്ന് പറയുകയുമാണെന്നും കെ സി വേണുഗോപാൽ പറഞ്ഞു.















































































