വൈകിട്ട് അഞ്ചിന് ചേരുന്ന യോഗത്തിൽ നിലവിലെ സ്ഥിതി ചർച്ചയാകും.
വരുന്ന ഞായറാഴ്ച കൂടി ലോക്ഡൗണിന് സമാന നിയന്ത്രണം നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിൽ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാൻ സാധ്യത കുറവാണ്. അമേരിക്കയിൽ ചികിത്സയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ യോഗത്തിൽ പങ്കെടുക്കും.
എറണാകുളത്ത് പ്രതിദിന കേസുകൾ 11,000 കടന്നതും തിരുവനന്തപുരത്ത് പതിനായിരത്തിനടുത്ത് കേസുകളിൽ തുടരുന്നതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. ഗുരുതര രോഗബാധിതരുടെയും ആശുപത്രികളിൽ ചികിത്സയ്ക്കു പ്രവേശിപ്പിക്കുന്നവരുടെയും എണ്ണം വർധിക്കുന്നതും സ്ഥിതി രൂക്ഷമാക്കുന്നതായാണ് വിലയിരുത്തൽ.