വയനാട്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ
വയനാട്ടില്‍ അപരന്മാരും. കേരളം രാഹുല്‍ എഫക്ടിലേക്ക്
മാറിയതോടെയാണ് അപരന്മാരും രംഗത്തെത്തിയത്. എരുമേലി
സ്വദേശി കെ.ഇ. രാഹുല്‍ ഗാന്ധി, തമിഴ്നാട് സ്വദേശി കെ.
രാകുല്‍ ഗാന്ധി എന്നിവരാണ് വയനാട്ടില്‍ ലോക്സഭാ
തെരഞ്ഞെടുപ്പിനായി പത്രിക സമര്‍പ്പിച്ചത്.
എരുമേലി
പഞ്ചായത്തിലെ മുട്ടപ്പള്ളിയില്‍ താമസിക്കുന്ന രാഹുലാണ്
കോണ്‍ഗ്രസ് അധ്യക്ഷനെതിരെ രംഗത്തിറിങ്ങിയിരിക്കുന്നത്.
കെ.ഇ. രാഹുലിന്റെ അച്ഛന് സജീവ കോണ്‍ഗ്രസ്
പ്രവര്‍ത്തകനായിരുന്നു.
ഗാന്ധികുടുംബത്തിനോടുള്ള ആരാധനയിലാണ് മകനു രാഹുല്‍ ഗാന്ധി എന്ന് പേര് നല്‍കിയത്.
കെ.ഇ. രാഹുല്‍ ഗാന്ധി സിപിഎമ്മില്‍ സജീവ പ്രവര്‍ത്തകനും ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയുമാണ്.