പാലക്കാട്: കൽമണ്ഡപത്ത് വീട്ടമ്മയെ കെട്ടിയിട്ട് 57 പവൻ സ്വർണ്ണാഭരണങ്ങളും ഒന്നരലക്ഷം രൂപയും കവർന്ന സംഭവത്തിൽ പൊലീസിന് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചു.സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പ്രതികളെക്കുറിച്ചും അന്വേഷണസംഘത്തിന് വിവരം ലഭിച്ചത്.പ്രതികൾ ഉടൻ പിടിയിലായേക്കുമെന്നാണ് സൂചന. തിങ്കളാഴ്ച രാവിലെ 10.45നാണ് ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പേര് പറഞ്ഞ് മൂന്ന് പേർ പ്രതിഭാനഗർ സെക്കൻ്റ് സ്ട്രീറ്റിലെ എംഎം അൻസാരിയുടെ വീട്ടിലെത്തുന്നത്.അൻസാരിയുടെ ഭാര്യ ഷെഫീനയോട് വെളളം ആവശ്യപ്പെട്ട സംഘം വീടിനകത്തേക്ക് കയറി ഷെഫീനയെ ആക്രമിക്കുകയായിരുന്നു.മുഖം മറച്ചെത്തിയ സംഘം ഓട്ടോയിലാണ് വീട്ടിലെത്തിയത്.കവർച്ചക്ക് ശേഷം വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്കിലാണ് സ്ഥലം വിട്ടത്.
