കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൊച്ചി സന്ദര്‍ശനത്തോടനുബന്ധിച്ച് കൊച്ചിയില്‍ ഇന്നും നാളെയും ഗതാഗത നിയന്ത്രണം. ഇന്ന് ഉച്ചയ്ക്ക് രണ്ടു മുതല്‍ നാളെ ഉച്ചയ്ക്ക് ഒരു മണി വരെ എറണാകുളം നഗരത്തിലും പശ്ചിമ കൊച്ചിഭാഗങ്ങളിലുംനിയന്ത്രണമുണ്ടാകും. ആലുവ മുതല്‍ ഇടപ്പള്ളി വരെയും, പാലാരിവട്ടം, വൈറ്റില, കുണ്ടന്നൂര്‍, ഈസ്റ്റ് ഐലന്റ് താജ് ഹോട്ടല്‍ വരെയും വെണ്ടുരുത്തി പാലം, തേവര ജംഗ്ഷന്, രവിപുരം എന്നിവിടങ്ങളിലും ഗതാഗത നിയന്ത്രണവും പാര്‍ക്കിംഗ് നിരോധനവുമുണ്ട്. ഇന്നു കണ്ടെയ്നര്‍ റോഡിലും നാളെ പാലാരിവട്ടം മുതല്‍ ബാനര്‍ജി റോഡ്, എംജി റോഡ്, ബിഒടി ഈസ്റ്റ് വരെയും ഗതാഗത നിയന്ത്രണവും വഴിതിരിച്ചു വിടലും ഉണ്ടാകും.
ആലുവാ, അത്താണി എയർപോർട്ട് ജംഗ്ഷൻ മുതൽ കാലടി മറ്റം ജംഗ്ഷൻ വരെയുള്ളനെടുമ്പാശേരിഎയർപോർട്ടിനു മുമ്പിലൂടെയുള്ള റോഡിൽ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നര മുതൽ വൈകിട്ട് എട്ടുമണി വരെയും നാളെ പകൽ 11 മുതൽ രണ്ടു വരെയും യാതൊരു വാഹനങ്ങൾക്കും പ്രവേശനമില്ല. എയർപോർട്ടിലേയ്ക്ക് പോകേണ്ട യാത്രക്കാർ വേണ്ട ക്രമീകരണങ്ങൾ നടത്തണമെന്ന് പോലീസ് അറിയിച്ചു.