കോട്ടയം: കുമരകം ഗ്രാമപഞ്ചായത്തിലെ 15-ാം വാർഡിൽ നിർമാണം പൂർത്തീകരിച്ച ഈരമറ്റം-ദേവസ്വംചിറ റോഡ് സഹകരണം -തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ നാടിന് സമർപ്പിച്ചു.
സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി വി.എൻ വാസവൻ്റെ 2024-25 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ ചെലവിട്ടാണ് നിർമാണം.
560 മീറ്റർ നീളമുള്ള റോഡ് പൂർണമായും കോൺക്രീറ്റ് ചെയ്താണ് ഗതാഗത യോഗ്യമാക്കിയത്. പ്രദേശത്തെ ഇരുന്നൂറോളം വരുന്ന കുടുംബങ്ങൾക്ക് റോഡ് ഗുണം ചെയ്യും.
ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അംഗം മായാ സുരേഷ് അധ്യക്ഷത വഹിച്ചു.
കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആർഷ ബൈജു, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ കവിതാ ലാലു, ജില്ലാ പഞ്ചായത്ത് അംഗം കെ.വി ബിന്ദു, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ കെ.കേശവൻ, പി.ജെ സുനിൽ എന്നിവർ .













































































