സിപിഎം ലോക്കല്‍ സെക്രട്ടറി ടോറസ് ലോറിയിടിച്ച് മരിച്ചു. പാലക്കാട് പുതുശ്ശേരിയിലാണ് സംഭവം. സിപിഎം വാളയാര്‍ ലോക്കല്‍ സെക്രട്ടറി എല്‍. ഗോപാലനാണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിന് പിന്നില്‍ ടോറസ് ലോറിയിടിച്ചാണ് അപകടം സംഭവിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന പുതുശ്ശേരി ലോക്കല്‍ സെക്രട്ടറി കെ സുരേഷിനെ ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.എറണാകുളം ജില്ലയിലുണ്ടായ മറ്റൊരു അപകടത്തില്‍ ഒരു യുവാവും ഇന്ന് മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ വളയന്‍ചിറങ്ങര റബ്ബര്‍ പാര്ക്കിന് സമീപത്താണ് അപകടം നടന്നത്.
മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് ബൈക്ക് യാത്രികനായ വളയന്‍ ചിറങ്ങര സ്വദേശി അബില്‍ (23) മരിച്ചത്. മൃതദേഹം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.കോഴിക്കോട് അരയിടത്ത് പാലത്ത് നിര്‍ത്തിയിട്ട കാറിന് തീ പിടിച്ചും അപകടമുണ്ടായി. പേരാമ്പ്ര സ്വദേശി ബാബുരാജിന്റെ കാറാണ് കത്തിയത്. ആളപായം സംഭവിച്ചിട്ടില്ല. റോഡരികില്‍ നിര്‍ത്തിയ വാഹനം തീ പിടിച്ചതോടെ തനിയെ റോഡിലേക്ക് നീങ്ങി. പിന്നീട് പാലത്തിന്റെ അപ്രോച്ച് റോഡ് ഭിത്തിയില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചു. കാറിന്റെ മുന്‍ ഭാഗമാണ് കത്തിയത്.