കോട്ടയത്ത് കാരിത്താസിനു സമീപം കെഎസ്ആർടിസി ബസിൽ ലോറി ഉരസി യുവതിയുടെ കൈ അറ്റു. ബസിൽ യാത്ര ചെയ്തിരുന്ന തിരുവനന്തപുരം സ്വദേശിനി ശ്രീജയുടെ (46) വലതുകൈയാണ് മുട്ടിനു താഴെവച്ച് അറ്റുപോയത്. എംസി റോഡിൽ കാരിത്താസ് മാതാ ആശുപ്രതിക്കു സമീപം ഇന്നലെ രാത്രി 11നാണ് അപകടം ഉണ്ടായത്.
കോട്ടയം ഭാഗത്തുനിന്നു ഏറ്റുമാനൂർ ഭാഗത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസും എതിരെ ഗ്യാസുമായി വന്ന ലോറിയുമാണ് ഉരസിയത്. ബസിന്റെ ജനാലയിൽനിന്നു പുറത്തേക്ക് തള്ളിനിന്ന ശ്രീജയു ടെ കൈയറ്റു റോഡിലേക്ക് വീഴുകയായിരുന്നുവെന്ന് ഏറ്റുമാനൂർ പൊലീസ് പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ യുവതിയെ സഹയാത്രികർ ഉൾപ്പെടെ ആംബുലൻസിൽ മെഡിക്കൽകോളജ് ആശുപത്രിയിൽ എത്തിച്ചു. അറ്റുപോയ കൈ പിന്നാലെ എത്തിയ മറ്റൊരു വാഹനത്തി ലാണ് ആശുപത്രിയിലേക്കു കൊണ്ടുവന്നത്.













































































