യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പരാതിയിലുള്ള ആരോപണങ്ങള്‍ പൂര്‍ണമായും വ്യാജമാണെന്ന് സംവിധായകന്‍ രഞ്ജിത്ത് പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തന്റെ ഭാഗത്ത് നിന്ന് യാതൊരു തരത്തിലുള്ള അനീതിയും നടന്നിട്ടില്ലെന്നും, സത്യാവസ്ഥ അന്വേഷണത്തിലൂടെ പുറത്ത് വരുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പരാതിയെ തുടര്‍ന്ന് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ആവശ്യമായ നിയമനടപടികളുടെ ഭാഗമായി രഞ്ജിത്തിനെ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കുകയും ചെയ്തിരുന്നു. അന്വേഷണത്തിന്റെ തുടര്‍ഘട്ടങ്ങളനുസരിച്ച് പൊലീസ് നടപടികള്‍ സ്വീകരിക്കുമെന്നാണ് വിവരം.














































































