ശബരിമലയിൽ യുവതീ പ്രവേശനം അനുവദിക്കാത്ത വിധി ഉണ്ടാകട്ടെയെന്ന് പ്രാർഥിക്കുന്നതായി വെള്ളാപ്പള്ളി നടേശൻ. കേസിൽ എസ് എൻ ഡി പി കക്ഷി ചേരില്ല. സർക്കാർ എന്തു ചെയ്യണമെന്ന് അവർ തീരുമാനിക്കട്ടെ. സർക്കാർ യുവതീ പ്രവേശനത്തെ എതിർക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ശബരിമല വിധി നിരാശാജനകമായിരുന്നു. അയ്യപ്പഭക്തർക്ക് ഉൾക്കൊള്ളാനാവാത്തതായിരുന്നു വിധി. ജനവികാരം മനസിലാക്കി സർക്കാർ നിലപാട് തിരുത്തിയെന്നും വെള്ളാപ്പള്ളി നടേശൻ.












































































