കോട്ടയം: പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിലുള്ള വീടിനോടൊപ്പം പഠനമുറി നിർമിക്കാൻ ധനസഹായം. അനുവദിക്കുന്ന പഠനമുറി പദ്ധതിപ്രകാരം 2025-26 വർഷം അർഹരായവരിൽനിന്ന് പട്ടികജാതി വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒരുലക്ഷം വരെ കുടുംബ വാർഷികവരുമാനമുള്ള സർക്കാർ, എയ്ഡഡ്, സ്പെഷ്യൽ, ടെക്‌നിക്കൽ, കേന്ദ്രീയ വിദ്യാലയങ്ങളിൽ അഞ്ചുമുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതിവിഭാഗം വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വീട് 800 ചുതരശ്രഅടിയിൽ കൂടുതൽ വിസ്തീർണമുള്ളതാകരുത്. വകുപ്പിൽനിന്നും മറ്റു ഏജൻസികളിൽനിന്നും ഇതേ ആവശ്യത്തിന് ധനസഹായം ലഭിക്കാത്തവരായിരിക്കണം. ബന്ധപ്പെട്ട ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിൽ അപേക്ഷ നൽകണം.
അപേക്ഷ സ്വീകരിക്കുന്ന അവസാനതീയതി ഓഗസ്റ്റ് 30 വൈകിട്ട് അഞ്ചുവരെ. അപേക്ഷാ ഫോറം ജില്ലാ പട്ടികജാതി വികസന ഓഫീസിലും എല്ലാ ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2562503