കണ്ണൂര്‍; ബിജെപിയുമായി ബന്ധമുണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയുമായി കണ്ണൂര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. സുധാകരന്‍. പിണറായി ബിജെപിയിലേക്ക് പോയാലും താന്‍ പോകില്ല എന്നാണ് സുധാകരന്‍ പറയുന്നത്. തന്റെ എല്ലാ പര്യടന വേദികളിലും ഇത് ആവര്‍ത്തിക്കുകയാണ് സ്ഥാനാര്‍ത്ഥി.
എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും സുധാകരന്റെ പ്രസംഗം അവസാനിക്കുന്നത് ഈ വാചകത്തിലാണ്. കൂടാതെ പിണറായി വിജയനെ രൂക്ഷമായി തിരിച്ചാക്രമിക്കാനും സുധാകരന്‍ മടിക്കുന്നില്ല. പിണറായിക്ക് ബിജെപിയുമായി നേരത്തെ ബന്ധമുണ്ടെന്നാണ് ആരോപിക്കുന്നത്. നേരത്തെ എല്‍ഡിഎഫ് കുടുംബയോഗങ്ങളില്‍ കെ. സുധാകരന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി ബിജെപി ബന്ധം ആരോപിച്ചിരുന്നു.














































































