ഓട്ടോക്കാരന് അബദ്ധത്തില്‍ 9,000 കോടി രൂപ ട്രാന്‍സ്ഫര്‍ ചെയ്തതിനെത്തുടര്‍ന്ന് ബാങ്കിന്റെ മാനേജിങ് ഡയറക്ടര്‍ രാജിവെച്ചു.
തമിഴ്നാട് മെര്‍ക്കിന്റല്‍ ബാങ്ക് എം.ഡി എസ്.കൃഷ്ണനാണ് രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ മൂലമാണ് രാജി വെയ്ക്കുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്.
ബാങ്കിന്റെ ബോര്‍ഡ് ഡയറക്ടര്‍മാര്‍ യോഗം ചേര്‍ന്ന് അദ്ദേഹത്തിന്റെ രാജി അംഗീകരിച്ചിട്ടുണ്ട്. തീരുമാനം ആര്.ബി.ഐയെ അറിയിക്കുകയും ചെയ്തു. ആര്.ബി.ഐയില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നത് വരെ അദ്ദേഹം എം.ഡിയായി തുടരുമെന്നും ബാങ്കിന്റെ ബോര്‍ഡ് അറിയിച്ചു.
സെപ്റ്റംബര്‍ ഒമ്പതിനാണ് ഓട്ടോ െ്രെഡവറായ രാജ്കുമാറിന്റെ അക്കൗണ്ടിലേക്ക് 9000 കോടി രൂപയെത്തിയത്. എസ്.എം.എസിലൂടെ രാജ്കുമാര് ഇക്കാര്യം അറിയുന്നത്.
മണിക്കൂറുകള്‍ക്കുള്ളില്‍ അബദ്ധത്തിലാണ് പണം നിക്ഷേപിച്ചതെന്ന് ബാങ്ക് ഇയാളെ അറിയിക്കുകയും രാജ്കുമാറിന്റെ അക്കൗണ്ടില്‍ നിന്നും 9,000 കോടി പിന്‍വലിക്കുകയും ചെയ്തു.