സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനൊപ്പം, പരമ്പരാഗത രീതികളിൽ നിന്ന് വ്യത്യസ്തമായ പുതിയ പാറ്റേണുകൾ സ്വീകരിക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
വെടിക്കെട്ട് നിരോധിക്കണമെന്ന് പറയാനാകില്ല. പരമ്പരാഗതമായി ഈ മേഖലയിൽ ധാരാളം പേർ തൊഴിലെടുക്കുന്നുണ്ട്.
വെടിക്കെട്ട് ക്രമീകരണങ്ങളിലും പൊട്ടിത്തെറിയുടെ ദിശയിലും ദൂരം പാലിക്കുന്ന രീതികളിലും മാറ്റം വരുത്തേണ്ടതുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ജനത്തിരക്കും ചുറ്റുപാടുമുള്ള ആളുകൾക്കും ഉണ്ടാകുന്ന അപകടസാധ്യത കുറയ്ക്കാനാകും.











































































