ശബരിമലയിൽ കഴിഞ്ഞദിവസം ഹരിവരാസന സമയം ചില വ്യക്തികൾക്ക് പരിഗണ നൽകുകയും അതിനായി മറ്റു ഭക്തരെ തടഞ്ഞു നിർത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഭക്ത ജനങ്ങൾക്ക് ചെറിയ രീതിയിയിലെങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാൻ സാഹചര്യം ഒരുക്കിയ ഉദ്യോഗസ്ഥരോട് തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് വിശദീകരണം തേടി.
ശബരിമലയിൽ ദിവസേന പതിനായിര കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തുന്നത്. കാടും മലയും താണ്ടി അയ്യനെ കാണാൻ വരുന്ന എല്ലാ ഭക്തർക്കും സുഗമമായ ദർശനം ഒരുക്കുക എന്നത് തിരുവിതാംകൂർ ദേവസ്വം ബോർഡിനെ സംബന്ധിച്ച് പരമപ്രധാനമാണ്. എല്ലാവർക്കും അടിസ്ഥാന സൗകര്യങ്ങളും സമാധാനത്തോടെ ഉള്ള ദർശനവും ഒരുക്കുന്നതിന് ബോർഡ് പ്രതിജ്ഞാബദ്ധമാണ്.
ഇനി ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഉള്ള മുൻകരുതലുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് കൈക്കൊള്ളും. ഇതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരുടെ പേരിൽ മുഖം നോക്കാതെ നടപടി എടുക്കുമെന്ന് ബോർഡ് മുന്നറിയിപ്പ് നൽകി.