വനിതാ ട്വൻ്റി 20 ലോകകപ്പിൽ ഇന്ത്യയെ പരാജയപ്പെടുത്തി ഓസ്ട്രേലിയ ഫൈനലിൽ. സെമിയിൽ അഞ്ച് റൺസിനായിരുന്നു ഓസീസിൻ്റെ ജയം. 173 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുക്കാനേ സാധിച്ചുള്ളൂ. ടോസ് നഷ്ടപ്പെട്ട് ബൗളിങ്ങിനിറങ്ങിയ ഇന്ത്യ ശരാശരി പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. കരുത്തരായ ഓസ്‌ട്രേലിയക്ക് എതിരെ ബോളിങ് നിരയും ഫീൽഡിങ്ങും മോശമായി. വളരെ പ്രധാനപ്പെട്ട ക്യാച്ചുകൾ ഇന്ത്യ വിട്ടുകളഞ്ഞതാണ് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ വിജയമുറപ്പിച്ചിരുന്ന ഇന്ത്യ കളി കൈവിട്ടുകളയുകയായിരുന്നു.
