കോട്ടയം:21/11/25 ൽ പാർട്ടി സംസ്ഥാന അധ്യക്ഷൻ ശ്രീ തോമസ് കെ ടി ഇതു സംബന്ധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
എൻഡിഎ ഘടകകക്ഷിയും ഇന്ത്യയിലെ ആറു ദേശീയ പാർട്ടികളിൽ ഒന്നായനാഷണൽ പീപ്പിൾസ് പാർട്ടിയുടെ നാഷണൽ ഇലക്ഷൻ കമ്മീഷൻ അനുവദിച്ചു നൽകിയിട്ടുള്ള തിരഞ്ഞെടുപ്പ് ചിഹ്നമായ അടച്ച പുസ്തകം . നവംബർ ആറിനാണ് പാർട്ടികളുടെ ചിഹ്നങ്ങൾ വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ ഹാൻഡ് ബുക്ക് പുറത്തിറക്കിയത്. ഇതിലാണ് നാഷണൽ പീപ്പിൾസ് പാർട്ടിയുടെ ചിഹ്നമായ പുസ്തകം തുറന്ന പുസ്തകമായത്.


ദേശീയ ജനാധിപത്യ സഖ്യം (എൻഡിഎ) ഘടകകക്ഷിയാണ് നാഷണൽ പീപ്പിൾസ് പാർട്ടി. തദ്ദേശ തിരഞ്ഞെടുപ്പിൽ എൻ ഡി എ മുന്നണിയിൽ പാർട്ടി സ്ഥാനാർഥികൾ പോസ്റ്ററടിച്ച് പ്രചാരണം തുടങ്ങിയിരുന്നു.
മുൻ ലോക്സഭാ സ്പീക്കറും മുൻ മേഘാലയ മുഖ്യ മന്ത്രിയുമായ പി. എ. സാങ്മയാണ് 2013 ൽ നാഷണൽ പീപ്പിൾസ് പാർട്ടിക്ക് തുടക്കം കുറിച്ചത് 2019 -ൽ ദേശീയ പാർട്ടി പദവി ലഭിച്ചു. പി. എ. സാങ്മയുടെ മകനും മേഘാലയ മുഖ്യമന്ത്രിയുമായ കോൺറാഡ് സാങ്മയാണ് ഇപ്പോൾ പാർട്ടിയുടെ ദേശീയ അധ്യക്ഷൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ തെറ്റ് തിരുത്തിയില്ലെങ്കിൽ ഹൈക്കോടതിയെ സമീപിക്കുമെന്ന് പറഞ്ഞ് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ നടപടി
നാഷണൽ പീപ്പിൾ പാർട്ടി കോട്ടയം ജില്ലാ പ്രസിഡണ്ടും സംസ്ഥാന സമിതി അംഗവുമായ അഡ്വക്കേറ്റ് സന്തോഷ് കണ്ടം ചിറ,കൊല്ലം ജില്ലാ പ്രസിഡണ്ട് ശ്രീ ഹരീന്ദ്രനാഥ്,പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡണ്ട് ശ്രീ ജേക്കബ് വത്സൻ ആലപ്പുഴ ജില്ല പ്രസിഡണ്ട് ശ്രീ രാജീവ് എന്നിവർ അറിയിച്ചു.












































































