ഈ മാസം 23 ന് പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളജിന്റെ പ്ലാറ്റിനം ജൂബിലി സമാപനസമ്മേളനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു മുഖ്യാതിഥിയായി പങ്കെടുക്കും. സെന്റ് തോമസ് കോളജിന്റെ ചരിത്രത്തിലാദ്യമായാണ് പ്രസിഡന്റ് പദവി വഹിക്കുമ്പോൾ തന്നെ ഒരു ഭരണാധികാരി കോളേജ് സന്ദർശിക്കുന്നത്. പ്ലാറ്റിനം ജൂബിലി സ്മാരകമായി നിർമ്മിക്കുന്ന പുതിയ ബ്ലോക്കിന്റെ ശിലാഫലകവും രാഷ്ട്രപതി അനാച്ഛാദനം ചെയ്യും.
പാലാ രൂപതാദ്ധ്യക്ഷനും കോളേജിന്റെ രക്ഷാധികാരിയുമായ മാർ ജോസഫ് കല്ലറങ്ങാട്ട് സമ്മേളനത്തിൽ അധ്യക്ഷത വഹിക്കും. മുഖ്യവികാരി ജനറാളും കോളജ് മാനേജരുമായ റവ. ഡോ. ജോസഫ് തടത്തിൽ, പ്രിൻസിപ്പൽ ഡോ. സിബി ജയിംസ്, വൈസ് പ്രിൻസിപ്പൽ റവ. ഡോ. സാൽവിൻ തോമസ് കാപ്പിലിപ്പറമ്പിൽ, ബർസാർ റവ. ഫാ. മാത്യു ആലപ്പാട്ടുമേടയിൽ തുടങ്ങിയവർ നേതൃത്വം നല്കും.