വി എസ് അച്യുതാനന്ദന്റെ പറവൂർ വേലിക്കകത്ത് വീട്ടിലെ പൊതുദർശനം പൂർത്തിയായി. രണ്ടരമണിക്കൂർ നീണ്ട പൊതുദർശനത്തിന് ശേഷം മൃതദേഹം ആലപ്പുഴ ഡി സി ഓഫീസിലേക്ക് എത്തിക്കും.
ഡി സി ഓഫീസിലേക്കുള്ള വിലാപയാത്ര ഉടൻ തുടങ്ങും. ഡി സി ഓഫീസിലും വിഎസിനെ കാണാൻ പതിനായിരങ്ങൾ. അരമണിക്കൂർ ഇവിടെ പൊതുദർശനം.
ശേഷം വിലാപയാത്രയായി ആലപ്പുഴ ബീച്ചിലെ റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിക്കും. പ്രിയ നേതാവിനെ ഒരുനോക്കു കാണാൻ മണിക്കൂറുകളായി കാത്തുനിൽക്കുന്നത് ജനലക്ഷങ്ങൾ.