ആലപ്പുഴ: 68-ാമത് നെഹ്രു ട്രോഫി പള്ളാത്തുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവികാട് കാട്ടിൽ തെക്കേതിൽ കരസ്ഥമാക്കി. (സമയം 4.30.77). നടുഭാഗം ചുണ്ടനാണ് രണ്ടാം സ്ഥാനക്കാരായത്.
(സമയം 4.31.57). മൂന്നാം സ്ഥാനം പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വീയപുരം ചുണ്ടനും നാലാം സ്ഥാനം പൊലീസ് ബോട്ട് ക്ലബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടനും നേടി.