യൂത്ത് കോണ്‍ഗ്രസ് സംഘടന തെരഞ്ഞെടുപ്പിലെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിനെ ഇന്ന് ചോദ്യം ചെയ്യും.ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് മ്യൂസിയം പൊലീസാണ് നോട്ടിസ് നല്‍കിയത്.ചോദ്യം ചെയ്യല്‍ രാവിലെ 10 മണിയോടെ നടക്കും.സംഭവത്തില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് രാഹുല്‍ സഹായം ചെയ്തു എന്നതുമായി ബന്ധപ്പെടുത്തിയാണ് അന്വേഷണം നടക്കുന്നത്. അറസ്റ്റിലായവര്‍ക്ക് രാഹുലുമായിട്ട് നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. പ്രതികള്‍ക്ക് സഞ്ചരിക്കാന്‍ സ്വന്തം കാര്‍ നല്‍കിയെന്നും മറ്റ് പ്രതികളായ ഫെനിക്കും ബിനിലിനും മൊബൈല്‍ ഒളിപ്പിക്കാന്‍ രാഹുല്‍ സഹായം ചെയ്തുവെന്നതുമാണ് പൊലീസ് കണ്ടെത്തിയത്.