വയനാട് ബാണാസുര സാഗര്‍ അണക്കെട്ട് തുറന്നു. ശനിയാഴ്ച ഉച്ചയ്ക്കുശേഷം മൂന്നുമണിയോടെയാണ് അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നത്. അണക്കെട്ടിന്റെ സമീപപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കരമാന്‍ കനാലിന്റെ ഇരുകരകളിലും താമസിക്കുന്നവരെ മാറ്റിതാമസപ്പിക്കാന്‍ നടപടി സ്വീകരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചിരുന്നു.
വയനാട്ടില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ പുത്തുമലയ്ക്ക് സമീപമുള്ള റാണിമലയില്‍ ഉരുള്‍പൊട്ടല്‍. ഇവിടെ കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത്. ആളപായം ഉണ്ടായിട്ടില്ല.
റാണിമലയില്‍ 60 പേരോളം ഇവിടെ കുടുങ്ങിക്കിടക്കുകയായിരുന്നു. റാണിമലയ്ക്ക് ചുറ്റുമുള്ള മലകളില്‍ ഉരുള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് ഇവര്‍ ഒറ്റപ്പെട്ടുപോയത്. കഴിഞ്ഞ ദിവസം ഉരുള്‍ പൊട്ടല്‍ ഉണ്ടായ പുത്തുമലയില്‍ നിന്നും അഞ്ചുകിലോമീറ്റര്‍ മാത്രം അകലെയാണ് റാണിമല.
മുണ്ടക്കൈയിലാണ് ഉരുള്‍ പൊട്ടിയത്. ഇതോടെ മലവെള്ളപ്പാച്ചില്‍ ശക്തമായതോടെ വാണിയമ്പുഴയില്‍ കുടുങ്ങിക്കിന്ന 20 പേരെ രക്ഷിക്കാനുള്ള ശ്രമം നിര്‍ത്തിവെച്ചിട്ടുണ്ട്. മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടിയതോടെ മുണ്ടേരിയില്‍ മലവെള്ളപ്പാച്ചില്‍ ശക്തമായി.












































































