ക്ഷണം സ്വീകരിക്കാന്‍ പാടില്ലായിരുന്നുവെന്നും സ്വന്തം പാര്‍ട്ടിക്കാരെ ക്ഷണിക്കാത്ത പരിപാടിയിലാണ് തരൂര്‍ പോയതെന്നും കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേര പറഞ്ഞു. ലോക്‌സഭാ പ്രതിപക്ഷ നേതാവായ രാഹുല്‍ ഗാന്ധിക്കും രാജ്യസഭാ പ്രതിപക്ഷ നേതാവായ മല്ലികാര്‍ജുന്‍ ഖര്‍ഗെയ്ക്കും ക്ഷണമില്ലാതിരിക്കെയാണ് തരൂരിനെ വിരുന്നിന് ക്ഷണിച്ചത്. വിദേശകാര്യ പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്ന നിലയിലാണ് പങ്കെടുത്തതെന്നും മറ്റ് വ്യാഖ്യാനങ്ങള്‍ വേണ്ടെന്നും തരൂര്‍ പറഞ്ഞു.
ലോക്‌സഭയിലെയും രാജ്യസഭയിലെയും പ്രതിപക്ഷ നേതാക്കളെ അത്താഴവിരുന്നിലേക്ക് ക്ഷണിച്ചിരുന്നില്ല














































































