ജിഎസ്ടി തിരികെ നല്‍കുന്നതടക്കം കൊവിഡ് അതിജീവന പാക്കേജുകള്‍ പ്രഖ്യാപിക്കണമെന്നും കടകളെയും വാണിജ്യ സ്ഥാപനങ്ങളെയും ലോക്ക്ഡൗണില്‍ നിന്ന് ഒഴിവാക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെടുന്നു.
മുതിര്‍ന്ന അഭിഭാഷകന് എസ് ശ്രീകുമാര്‍ മുഖേനയാണ് വ്യാപാരി വ്യവസായി ഏകോപന സമിതി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.
പ്രളയത്തിനു പിന്നാലെ തന്നെ തകര്‍ന്ന നിലയിലാണ് വ്യാപാര സ്ഥാപനങ്ങള്‍.
ഒന്നാം കൊവിഡ് തരംഗം അതിജീവിക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല.
ഓണം സമയമാണ് വരുന്നത്. ആ സമയത്തും ലോക്ക്ഡൗണ്‍ തുടരുന്നത് അംഗീകരിക്കാനാവില്ല എന്നും വ്യാപാരികള്‍ പറയുന്നു.