അട്ടപ്പാടി ഷോളയൂർ പ്രീമെട്രിക് ഹോസ്റ്റലിലാണ് സംഭവം. കുട്ടികളെ മറ്റുള്ളവരുടെ മുന്നിൽ അപമാനിച്ചതിന് നാല് ജീവനക്കാർക്കെതിരെ ഷോളയൂർ പൊലീസ് കേസെടുത്തു.
ഈ മാസം ഇരുപത്തി രണ്ടിനുണ്ടായ സംഭവത്തിൽ പതിനഞ്ച് വയസിന് താഴെ പ്രായമുള്ള എട്ട് കുട്ടികളാണ് പൊലീസിനെ സമീപിച്ചത്.
കുട്ടികൾക്ക് ചർമ രോഗമുള്ളതിനാൽ ഓരോരുത്തരുടെയും വസ്ത്രം മാറി ഉപയോഗിക്കരുതെന്ന നിർദേശം മാത്രമാണ് നൽകിയതെന്നും ആരുടെയും വസ്ത്രം അഴിപ്പിച്ചുള്ള പരിശോധന ഉണ്ടായിട്ടില്ലെന്നാണ് ഹോസ്റ്റൽ ജീവനക്കാർ പൊലീസിന് നൽകിയിരിക്കുന്ന മൊഴി.
വിശദമായ അന്വേഷണം തുങ്ങിയതായി അഗളി ഡി വൈ എസ് പി അറിയിച്ചു.