മാങ്കുളം പഞ്ചായത്ത് നാലാം വാർഡ് അംഗം ധന്യ ഗണേശനെയാണ് നീണ്ട തെരച്ചിലുകള്‍ക്കൊടുവില്‍ കണ്ടെത്തിയത്
വ്യാഴാഴ്ചയാണ് ധന്യയെ കാണാതായത്. അവശനിലയില്‍ കാട്ടിനകത്ത് ഉള്ള കുടിയില്‍ നിന്നാണ് ധന്യയെ കണ്ടെത്തിയത്. ഇവരെ ചുമന്ന് പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.
ധന്യയെ കാണാതായതിനെ തുടർന്ന് പൊലീസ് പരിശോധന ഊർജ്ജിതമാക്കിയിരുന്നു. പ്രദേശത്ത് ഇന്ന് ഡ്രോണ്‍ പരിശോധന നടത്തുകയും ചെയ്തു. കുടുംബ വഴക്കിനെ തുടർന്ന് ധന്യ വീടുവിട്ടിറങ്ങി എന്ന നിഗമനത്തിലാണ് പൊലീസ്











































































