2020-21 വിദ്യാഭ്യാസ വര്‍ഷം ഗ്രേസ്മാര്‍ക്ക് നല്‍കേണ്ടതില്ലെന്ന സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം. ഹര്‍ജിയില്‍ അന്തിമ തീരുമാനം ഉണ്ടാകും വരെ സര്‍ക്കാര്‍ ഉത്തരവിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണം. എന്‍സിസിയും സ്കൗട്ടിന്റെയും ഭാഗമായി കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ വിദ്യാര്‍ത്ഥികള്‍ക്ക് പോലും ഗ്രേസ്മാര്‍ക്ക് നിഷേധിച്ചവെന്നാണ് ഹര്‍ജിക്കാരന്റെ വാദം. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി ഫസീഹ് റഹ്മാനാണ് ഹൈക്കോടതിയെ സമീപിച്ചത്